Tuesday, September 9, 2014

കെ പി രാമനുണ്ണിയുടെ കഥ ശസ്ത്രക്രിയ -ഒരു പഠനം

സമൂഹം എഴുതിവച്ചിട്ടുള്ളതും
അല്ലാത്തതുമായ വ്യവസ്ഥകള്‍ക്ക്പുറത്ത്
ജൈവികമായ ചിലതുണ്ട്.
അത്തരം ചില ചോദനകളിലേക്കാണ്
കഥാക്യത്ത് നമ്മെ കൂട്ടി
കൊണ്ടുപോകുന്നത്.അമ്മയും
കുഞ്ഞും തമ്മിലുള്ള ബന്ധവും
ഇത്തരം വ്യവസ്ഥാപിത അനുഷ്ഠാനങ്ങള്‍ക്കുപുറ
ത്താണ് അതിന്‍റെ സൗന്ദര്യവും
ശക്തിയും നൈര്‍മല്യവും പ്രദാനം ചെയ്യുന്നത്.
്സ്വന്തം കണ്ണുകള്‍ചൂഴ്ന്നെടുത്ത് കുഞ്ഞിനെ തട്ടിയെടുത്ത
്പൂതത്തിന് മുന്നില്‍ പുലരിചെന്താമര പോലെ സമര്‍പ്പിച്ച പഴയപൂതപ്പാട്ടിലെ അമ്മയെ
നോക്കുക.സ്വന്തം കണ്ണുകളേക്കാള്‍ വലിയതാണ് തന്‍റെ  പൊന്നോമനയെന്നവലിയ പാഠത്തിനുമുന്നിലാണ് പൂതം
പതറുകയും പരാജയപ്പെടുകയും
ചെയ്യുന്നത്. പ്രയോജനാപേക്ഷയുടെ കരടില്ലാതെ വിനിമയം ചെയ്യപ്പെടുന്ന ചോദനയാണ് അമ്മയേയും കുഞ്ഞിനേയും  അദൃശ്യമായ ചരടില്‍ ബന്ധിപ്പിച്ചുനിര്‍ത്തുന്
നത്.ഇവിടെ അമ്മയുടെ വാല്‍സല്യം മകനിലേക്ക്
നിറഞ്ഞൊഴുകുന്ന കാലവും
പശ്ചാത്തലവുമാണ് കഥയെ പുതിയൊരനുഭവ തലത്തി
ലെത്തിക്കുന്നത്.ചെറുപ്പത്തിലേ
വിധവയാകാന്‍ വിധിക്കപ്പെട്ടിടും ശക്തിയും
തന്‍റേടവും കൈവിടാതിരുന്ന
അമ്മ വാല്‍സല്യത്തെ ഒരു ചെറു
ചിരിയിലും നോക്കിലും ഒതുക്കിനിര്‍ത്തി കരുതലുകളുടെ
പുതപ്പിനാലണവന്‍റെബാല്യത്തെ ഒരുക്കിയെടുത്തത്.
  ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനുശേഷമൊണ് ഏറെ
വര്‍ഷങ്ങള്‍ക്കുശേഷംഅമ്മയുടെ പരിചിതഗന്ധങ്ങളിലേക്ക് മകന്‍
തിരിച്ചെത്തുന്നത്.വയസന്‍ മകനെ തൊട്ടുംപിടിച്ചും തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന അമ്മയിലെ വ്യതിയാനംകേവലമായ കൗതുകത്തിനുമപ്പുറം ഉല്‍കണ്ഠകളിലേക്ക് വളരുമ്പോഴാണ് കഥ പുതിയ
മാനങ്ങള്‍ തേടുന്നത്.മരുമകളുടെ
സമ്മതം വാങ്ങി മകനെ തനിക്കൊപ്പം ഉറങ്ങാന്‍ ക്ഷണിക്കുന്ന അമ്മ മകനെ
ശൈശവത്തിന്‍റെ നിഷ്കളങ്കതയിലക്കാണ് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.അമ്മയോടൊപ്പം പറ്റിച്ചേര്‍ന്ന് കിടക്കവേ തന്‍റെ വയസന്‍ മുടിയിഴകളില്‍ താളമിട്ട ആലിന്‍വേടുപോലെ ശുഷ്കമായ വിരലുകള്‍ അയാളെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട്പോകുന്
നു.മരുമകള്‍ സംശയിക്കുന്നതുപോലെ ഇവിടെ  മരണഭീതിയല്ല അമ്മയിലെ വ്യതിയാനങ്ങള്‍ക്ക് നിദാനം. ഓപ്പറേഷന്‍ ദിനങ്ങളടുക്കും തോറും അവര്‍ കൂടുതല്‍ പ്രസന്നവദിയാകുന്നുവെന്ന്
മകന്‍ തിരിച്ചറിയിന്നുമുണ്ട്.
മടിയില്‍ തലചായ്ച്ചുകിടക്കവേ
അവര്‍ ഭൂതകാലത്തെയാണ് പുനര്‍സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്.
         മനഃശാസ്ത്രചിന്താപദ്ധതികളുടെ
വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ നിശ്ചയിക്ക
പ്പെട്ട ശസ്ത്രക്രിയ  ഇരുവരിലും സൃഷ്ടിക്കുന്ന അനുഭവതലങ്ങള്‍ വ്യത്യസ്ഥമാണ്.അമ്മയുടെ സുരക്ഷയെസംബന്ധിച്ച മകന്‍റെ ഉല്‍കണ്ഠ ഇവിടെ പകരുന്നത് മരുമകളിലേക്ക് മാത്രമാണ്.അമ്മയിലെ വ്യതിയാനത്തിന് കാരണം ആധിയോ ഭയാശങ്കയോ അല്ല. പിന്നെന്താണ്.സര്‍ജിക്കലായ ഉള്ളടക്കമല്ല അതിനുള്ളത്മുലയരിയപ്പെട്ട.
ശൂര്‍പ്പണഖയുടെ വ്യസനവുമായതിനെ ചേര്‍ത്തുവയ്ക്കാം. മകനില്‍ നിന്ന് അമ്മയെ അറുത്തുമാറ്റുന്ന പൊക്കിള്‍ക്കൊടിയുടെ വിച്ഛേദംതന്നെയാണത്.
മകന്‍കിടന്ന ഗര്‍ഭപാത്രമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
അറത്തുമാറ്റപ്പെടാന്‍ പോകുന്നതെന്ന തിരിച്ചറിവിലാണവരില്‍
വ്യതിയാനങ്ങള്‍രൂപപ്പെടുന്നത്.
ഏതെങ്കിലുമൊരാന്തരികവയവത്തിന്‍റെ നഷ്ടമല്ലത്.ഇവിടെ
ഒരമ്മയുടെ നിരുപാധികമായ സ്നേഹത്തിന്‍റെപ്രതീകമാണ് ഗര്‍ഭപാത്രം. അതിന്‍റെ അവകാശിയാണയാള്‍.അതിനാലാകണം ഒരു സെഡേഷനും തളര്‍ത്താനാകാതെ അവരത് മകനെകൊണ്ടുതന്നെ ചെയ്യിക്കുന്നത്.മകന്‍റെ കൈകള്‍തന്‍റെ മാറത്തടക്കിപിടിക്കുന്നത് കണ്ടമാത്രയില്‍ നിയന്ത്രണംവിട്ടുപോയ അയാളുടെ ഭാര്യയും അടുത്തമുറിയിലേക്കോടിചെന്ന്
കൊച്ചുമകന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് കണ്ണീര്‍വാര്‍ക്കുന്നുണ്ട്.
കഥാകൃത്ത് വിവരിക്കുന്നത്
നോക്കുക''ചുരുങ്ങിയസമയത്തിനുള്ളില്‍ ഓപ്പറേഷന്‍ടേബിളിന്‍റെതാഴെ വച്ച തൊട്ടിയില്‍ രക്തം പുരണ്ട ആ അവയവം മുറിഞ്ഞുവീണു.,''
പതിനൊന്ന് തുന്നലുകള്‍ക്ക് മറയ്ക്കാന്‍ കഴിയുന്നതല്ല ആ കലകള്‍ സെഡേഷനില്‍ നിന്ന്
‍മുക്തയായ അമ്മയുടെ നോട്ടത്തിന് വലിയമാനങ്ങളുണ്ട്. പ്രസവിച്ചുവീഴുന്നകുഞ്ഞിനെനിര്‍വൃതിയോടെ നോക്കികിടക്കുന്നതുപോലെ..
മാതൃസ്നേഹത്തിന്‍റെ ദീപ്തഭാവങ്ങളെ പ്രകടമാക്കുന്ന
കെ പി രാമനുണ്ണിയുടെ മികച്ചകഥതന്നെയാണ് ശസ്ത്രക്രിയ .
          ആര്‍.ദിലീപ്കൃഷ്ണന്‍
ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
കായംകുളം

No comments: