Thursday, September 11, 2014

കൂടാരങ്ങളിലെ തടവുകാര്‍

അവിഷ്കരണത്തിലെ സാധ്യതകള്‍ കൊണ്ട് നിരന്തരം നവീകരിച്ചാണ് ചെറുകഥ തന്‍റെ  സാനിദ്ധ്യം ജീവത്താക്കി നിലനിര്‍ത്തുന്നത്.പ്രമേയപരമായ പുതുമയും ആഖ്യാനത്തിന്‍റെ തനിമയും
ഒന്നിക്കുമ്പോഴാണ് യു കെ കുമാരന്‍റെ കൂടാരം വേറിട്ട അനുഭവമാകുന്നത്.ഒരു ഫ്ളാറ്റില  െനാലനുഭവങ്ങളെ കൂട്ടിയിണക്കി മനുഷ്യാവസ്ഥയുടെ ചില
അവസ്ഥാന്തരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
അവിശ്വസനീയമെന്നകഥാകൃത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിലാണ് കഥ സംഭവിച്ചുതുടങ്ങുന്നത്.
നഗരത്തിലെ ആശുപത്രിയില്‍ നിരവധിപേരെ ബോംബ്സ്ഫോടനത്തില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ സംഘം തങ്ങുന്ന ഫ്ളാറ്റിലെ പതിനാലാം നിലകളിലെ ചര്‍ച്ചകളിലേക്കാണ്
നാം ചെന്നെത്തുന്നത്.
രാത്രിയില്‍ അതിര്‍ത്തികടക്കാനൊരുക്കം കൂട്ടുന്നവരില്‍നിന്ന്
പത്താംനിലയിലെ കാഴ്ചകളിലേക്ക്
തെന്നിമാറുന്നു.പത്താംനിലയിലെ മുറിയിലെ അസ്വസ്ഥനായ ചെറുപ്പക്കാരന്‍
പ്രസവസമയമടുത്ത ഭാര്യയേയും കൂടെയുള്ള അവളുടെ അമ്മയുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണയാള്‍
അവരെ പരിഭ്രാന്തരായോടുന്ന
ജനസമുദ്രത്തിനിടയിലൂടെ ഫ്ളാറ്റിന്‍റെ സുരക്ഷയിലേക്ക് കൊണ്ടുചെന്നാക്കിയത്.
അവിടെനിന്നുംതെന്നി നാം
ഏഴാംനിലയിലെ കാഴ്ചയിലേക്ക്
എത്തുന്നു.അവിടെ നാലുപേര്‍ ഊഴംവച്ച് ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ,ഒടുവിലവള്‍
കൊല്ലപ്പെട്ടപ്പോള്‍ അവളുടെ ശരീരംചുരത്തിലെ
കൊക്കയില്‍ തള്ളാനുള്ള തയാറെടുപ്പിലാണ്.
മൂന്നാംനിലയിലെ താമസക്കാരന്‍
എഞ്ചിനീയര്‍ ശ്യാംകുമാറിന്‍റെ ഭാര്യ ഇന്ദുവും അയാളുടെ സഹപ്രവര്‍ത്തകനും വീണുകിട്ടിയപുലര്‍ച്ചെ മൂന്ന് മണിവരെയുള്ള സമയത്തിലെ
ലൈംഗികബന്ധത്തിന് ശേഷം ശ്യാമിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ചര്‍ച്ചയില്‍ വ്യാപൃതരാണ്.കഥാകൃത്ത് സൂചിപ്പിക്കുന്നതുപോലെ സമചതുരത്തിലുള്ള,ഒരു ജീവിതത്തില്‍ നിന്നുള്ള മോചനമാണ് ഇന്ദു ലക്ഷ്യം വയ്ക്കുന്നത്.തെരുവ് കത്തിയമരവേ സമീപത്ത് തന്നയുള്ള കെട്ടിടത്തിന്‍റെ വിവിധനിലകളില്‍ നിന്നുള്ള വ്യത്യസ്ഥകാഴ്ചകളാണ് കഥാകൃത്ത് നമുക്ക് തരുന്നത്.
ടെലിവിഷനിലെ ചാനലുകള്‍ക്കായി  റിമോട്ട് കണ്‍ട്രോളറില്‍ കഥയിലെ കഥാപാത്രങ്ങള്വിരലമര്‍ത്തുന്നത്പോലെ കഥാകൃത്തും അതുപോലെരൊണ്ണം വായന
ക്കാരന് നേരെ നീട്ടുന്നു.പുതിയ കാഴ്ചകള്‍ക്കായി...‍
വ്യതിരിക്തമായ കാഴ്ചകള്‍ എകതാനമായ ഒന്നിലേക്ക് ചേല്‍ത്തുവയ്ക്കുമ്പോഴാണ് കഥ പുതിയ
മാനങ്ങള്‍ തേടുന്നത്.പരസ്പരം അറിയാത്തവര്‍ ഒരു പൊതുവായ
വിഷമസന്ധിയിലേക്ക് ചുഴറ്റിയെ
റിയപ്പെടുന്നു.ഫ്ളാറ്റിലെ അക്രമകാരികള്‍ക്കായി തയാറായി പുറത്തുള്ളവാഹനത്തിലേക്‌ പോകാനായി വാതില്‍ക്കലെത്തവേയാണവര്‍ അത് തിരിച്ചറിയുന്നത്.
പ്രസവേദന കലശലായി അലറിവിളിക്കുന്ന ഭാര്യയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവും തിരിച്ചറിയുന്നു.
പെണ്‍കുട്ടിയുടെ മൃതശരീരം ചുരത്തിലെ കൊക്കയില്‍തള്ളാന്‍ശ്രമിച്ച
വരും ആ യാഥാര്‍ത്ഥ്യത്തില്‍
തട്ടിനില്‍ക്കുന്നു.
ജാരനോടൊപ്പം രാത്രി പങ്കിട്ട് ഭര്‍ത്താവ് വരാന്‍ സമയമായെന്ന ഭീതിയിലെരിയുന്ന
അലക്സും ഇന്ദുവും  സമാനപ്രതിസന്ധിനേരിടുകയാണ്.
തുറക്കാനാകാതെ അടഞ്ഞുപോയ വാതിലിന് മുന്നിലാണവര്‍ നിസഹായരായി നില്‍ക്കുന്നത്. സമാനമായ മറുപടിയാണ് സെക്യൂരിറ്റിയില്‍നിന്നും എല്ലാ നിലകളിലേക്കും പോയത്‌
അവരെല്ലാം ടെക്നീഷ്യന്‍റെ വരവിനായി അക്ഷമരാകുന്നു.
്കഥയുടെ   തുടക്കത്തില്‍ കഥാകൃത്ത് സൂചിപ്പിക്കുന്ന അവിശ്വസനീയത ഇവിടെ യാണ്
പ്രസക്തമാകുന്നത്.ഭീതിയെന്നത് കഥയുടെ ഘനകേന്ദ്രമായി  കഥാപരിസരത്ത് നിറയുന്നു.
കഥയുടെ തുടക്കത്തില്‍ അപകടഭീതിയില്‍ പരക്കം പായുന്ന മനുഷ്യരുണ്ട്.
യന്ത്രനാഗരികതയുടെ കാലത്ത് ഭീതി ഒരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു .തങ്ങളുടെ മൊബൈല്‍ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുന്നുണ്ടാവുമോ യെന്ന ഭയം.ഉല്‍കണ്ഠകള്‍ പടരുകയാണ്. തങ്ങള്‍ പിടികൂടപ്പെടുമോയെന്ന
ത്,ഭാര്യയേ സുരക്ഷിതയാക്കാനാവുമോയെന്ന ഭര്‍ത്താവിന്‍റെ ഉല്‍കണ്ഠ,വേദന കൂടിയാല്‍ പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിക്കാനാകുമോയെന്ന അമ്മയുടെ വേവലാതി,മൃതദേഹം ചുരത്തിലെ കൊക്കയില്‍ തള്ളി രക്ഷപ്പെടാനാകുമോയെന്ന ഉല്‍കണ്ഠ വേറൊരുഭാഗത്ത്,തങ്ങള്‍ പിടിക്കപ്പെടുമോയെന്ന ഭീതിയില്‍ നീറുന്ന അലക്സും ഇന്ദുവും . ഇവരെല്ലാം തുറക്കാനാവാത്ത വാതിനിനുള്ളിലെ തടവുകാരായി മാറുന്നു.ഈലോകം ഒരു കൂടാരമാണന്നും ജീവിതത്തിന്‍റെ
കവാടങ്ങള്‍ എന്നേക്കുമായിബന്ധിക്കപ്പെട്ടിരിക്കുന്നു ് എന്ന തിരിച്ചറിവിലാണതിലുള്ളിലെ മനുഷ്യര്‍.ആ കൂടാരമാകുന്ന
തടവുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുകൂടി പിറന്നുവീഴുകയാണ്...

No comments: